✍🏻എം.കെ.അലി കടവത്തൂർ.
എഴുത്തും വായനയും ഒരാ സ്വാദന പ്രക്രിയയും ഒരനുഭവിക്കലുമായിരുന്നു ഈയ്യടുത്ത കാലം വരെ. എന്നാൽ ലോക്രമം തന്നെ കീഴ്മേൽ മറിഞ്ഞു കൊണ്ടിരിക്കുന്ന പുതു കാലത്ത്, എഴുതുന്ന യാളും വായിക്കുന്നയാളും ഒരു രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി സ്വയം മാറുകയാണ്. യുദ്ധത്തിലൂടെ സമാധാനം ഉണ്ടാകുമെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടുമേ മടിയില്ലാത്തവർ വൻ രാഷ്ട്രങ്ങളിൽ അധികാരത്തിൽ എത്തിപ്പെടുന്ന ആപത്കരവും മാനവിക വിരുദ്ധ വുമായ ഒരു കാലത്താണ് നാമിന്ന്. അപരിഷ്കൃതർ എല്ലാം നിയന്ത്രിച്ച ഇരുണ്ട കാലത്തുപോലും സ്ത്രീകളും കുഞ്ഞുങ്ങളും എല്ലാ യുദ്ധത്തിലും സുരക്ഷി തരായിരുന്നു.
ചില പുസ്തകങ്ങൾ വായിച്ചു കഴിയുന്നതോടെ, അതുവരെയുള്ള ആളല്ല താനെന്ന തോന്നൽ വായനക്കാരനിൽ സൃ ഷ്ടിക്കാൻ കഴിയുന്നുവെങ്കിൽ, ആ രചയിതാവ് സം തൃ പ്തനായ രചയിതാവായിരിക്കും തീർച്ച.
എഴുത്തുകാരും പ്രസാധകരും വായനക്കാരും വിതരണക്കാരും ഒക്കെ ഒക്കെ കൂടിച്ചേർന്ന ഒരു മഹാ കൂട്ടായ്മയാണ് സംസ്കാരം നില നിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നത്. ഒന്നിനെയും ആരെയും ചെറുതായികാണരുത്. ചിലരെഴുതിയ ചില കൃ തികൾ നമ്മെ അതിശയിപ്പിക്കും,ചിലത് നിരാശപ്പെടുത്തും.
പോയകാല സമര-പോരാട്ട വേലിയേറ്റത്തിന്റെ സത്യം തുടിച്ചു നിൽക്കുന്ന തീക്കനൽ, അസത്യ -വിദ്വേഷ പ്രചരണത്തിന്റെ കുത്തൊഴുക്കിൽ അണയാതെ ജ്വ ലിപ്പിച്ചു നിർത്തുന്ന ചില സർഗാ ത്മകതാ പ്രവർത്തനങ്ങളും, ഈ വിളക്കണ ഞ്ഞ കാലത്ത് അങ്ങിങായി നടക്കുന്നുണ്ട്. അതിന്റെ പ്രത്യക്ഷ തെളിവാണ് ഡോ:ഇ. കെ. അഹ്മദ് കുട്ടി രചിച്ച യുവത ബുക്സ് പ്രസിദ്ധീകരിച്ച “കേരള മുസ്ലിം പണ്ഡിതരും സ്വാതന്ത്ര്യ സമരവും” എന്ന കൃതി. സത്യത്തിന്റെ, നേരിന്റെ, യാഥാർഥ്യത്തിന്റെ മേലെ നിവർത്തി വിരിച്ച കളവിന്റെ കറുത്ത കട്ടിതുണി ശീല നീക്കിമാറ്റാനുള്ള ഒരു വലിയ മനുഷ്യന്റെ ധീരമായ, സഫലമായ, പ്രാർത്ഥനാ നിർഭരമായ ഒരു മഹത് കർമ്മത്തിന്റെ പൂർണ്ണതയാണ്, സാക്ഷാത് കാരമാണ് ഈ കൊച്ചു കൃതി.
അലസ വായനയല്ല, ഗൗ രവ വായനയാണ് ഈ കൃതി ആവശ്യപ്പെടുന്നത്. തെളിഞ്ഞതിലധികം കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട് ഓരോ കുഞ്ഞു കുഞ്ഞു അദ്ധ്യായങ്ങളിലും. വായനക്കാരെ തൃപ്തി പ്പെടുത്താൻ എഴുതുന്നവരുണ്ട്. വായനക്കാരെ ബോധ്യപ്പെടുത്താൻ എഴുതുന്നവരും ഉണ്ട്. ഒന്നാമത്തെയാൾ വിപണിയിൽ കണ്ണുവെക്കുമ്പോൾ രണ്ടാമത്തെയാൾ വായനക്കാരോടും സമൂഹത്തോടും ഉള്ള തന്റെ ഉത്തരവാദിത്തം നിർവഹിക്കുന്നു. രണ്ടാമതുപറഞ്ഞ മഹാ ദൗത്യമാണ് ഈ കൃതി നിർവ്വഹിക്കുന്നത്. “അകക്കാമ്പുള്ള “ഇത്തരം പുസ്തകങ്ങൾ വായനക്കാരനെ നവ്യമായ അറിവുകളുടെ അറ്റമില്ലാ ആകാശത്തേക്ക് ചിറകു വിടർത്തി പറക്കാൻ പ്രാപ്തനാക്കുന്നു.
ചരിത്രവും സംസ്കാരവും ഓർമ്മകളും തിരുത്തുന്ന ഈ ആസുരകാലത്ത്,37 കേരളീയ മുസ്ലിം പണ്ഡിതർ സ്വാതന്ത്ര്യ സമരത്തിൽ വഹിച്ച വലുതും ചെറുതുമായ പങ്ക് തെളിവാർന്ന തെളിവുകളോടെ നിരത്തുന്നു ഗ്രന്ഥകാരൻ.
മലയാളികൾക്ക് സുപരിചിതരായ ആലിമുസലിയാർ, വക്കംമൗലവി, മൊയ്ദു മൗലവി, കട്ടിലശ്ശേരി മൗ ലവി, ഇ. കെ. മൗലവി… അത്രയൊന്നും അറിയപ്പെടാത്ത നിരവധി പേരുകാർ വേറെയും. കഴിഞ്ഞ കാലത്ത് സംഭവിച്ചതാണ് പിന്നീട് ചരിത്രം ആകുന്നത്. സ്ഥായിയായ സത്യമില്ല-ചരിത്രവും ഇല്ല. എല്ലാം അതാതുകാലത്തെ ഭരണകൂടങ്ങൾ വക്രീകരിക്കും, വെട്ടി മാറ്റും, കൂട്ടിച്ചേർക്കും. നിസ്സഹായരായി പോകുന്ന പിൻഗാമികൾക്ക് ഉള്ള ഒരു ഓർമ്മപ്പെടുത്ത ലാണ് ഈ കൃതി—ആരും പുറത്തു നിൽക്കേണ്ടവരല്ല, അകത്തുതന്നെ തല ഉയർത്തി നിൽക്കേണ്ടവരാണ് എന്ന ആത്മ ബോധം നൽകുന്ന വിവരങ്ങളുടെ അനാവരണ രേഖ. വെറും സാധാരണക്കാരായ കേരളത്തിലെ കുറെ മുസ്ലിംകൾ നടത്തിയ സമര സാ ക്ഷ്യ മാണ് ഈ പുസ്തകം. സ്വന്തത്തിൽ എന്തെങ്കിലും നേടാനല്ല, മറിച്ച് ഉള്ളതും നഷ്ടപ്പെടുത്തിയ പോരാട്ടം. അതാകട്ടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്നു വേണ്ടിയും.
അപരവത്കരണം അത്രമേൽ ഭീതി പ്പെടുത്തുന്ന ഒരു തലത്തിൽ എത്തിനിൽക്കുന്ന സമകാലിക ഇന്ത്യയിൽ അവനവന്റെ ഭൂതകാല സംഭാവനകൾ അറിയുന്നത് വല്ലാത്ത ഉള്ളാ വേശം മനസ്സകത്തു സന്നിവേശിപ്പിക്കാനുള്ള കരുത്തായി മാറും. രാജ്യം അപകടത്തിലായ ചരിത്ര സന്ധി കളിലൊന്നും കിടന്നുറങ്ങിയവരല്ല മുസ്ലിംകൾ. ഉറക്കമൊഴിച് പോരാട്ട ഭൂമിയിൽ മറ്റെല്ലാ മത വിഭാഗത്തോടും ഒപ്പം ചേർന്ന് നിന്നവരാണ്. ഇനിയും തെളിവ് ചോദിക്കുന്നവർക്ക്, ഇതാ, വെറും 102പുറങ്ങളിൽ തീരുന്ന ഈ ബുക്ക് കൊടുക്കൂ. സത്യത്തെ ഉച്ച വെയിലിന്റെ കത്തുന്ന വെളിച്ചത്ത് ഉയർന്ന പീഠത്തിൽ സ്ഥാപിക്കുന്നു ഈ പുസ്തകം. കോഴിക്കോട് സർവ്വ കലാശാല അറബിക് വിഭാഗം മേധാവിയായി (HOD) വിരമിച്ച ഡോ. അഹ്മദ് കുട്ടി, ഇപ്പോഴും എഴുത്തിലും ഗവേഷണത്തിലും മുഴുകിയ ജീവിതം നയിക്കുന്നു. എഴുത്തുകാരൻ, അദ്ധ്യാപകൻ, പ്രഭാഷകൻ എന്നീ നിലയിൽ കഴിഞ്ഞ ആറു പതിറ്റാണ്ട് ആയി മലബാറിൽ നിറഞ്ഞു നിൽക്കുന്നു അദ്ദേഹം. തിരൂരങ്ങാടിയിലാണ് താമസം.
നന്ദി, ഡോ. അഹമദ് കുട്ടി…
നന്ദി, യുവത ബുക്ക് ഹൌസ്….