വേദ പരമ്പരയിലെ അവസാന പതിപ്പാണ് വിശുദ്ധ ഖുർആൻ. ദൈവം മനുഷ്യർക്കായി അവതരിപ്പിച്ച എല്ലാ മുൻവേദങ്ങളെയും ഖുർആൻ സത്യപ്പെടുത്തുന്നു. ഖുർആനിൻ്റെ സാരാംശം പൂർവേദങ്ങളുടെ സാരാംശത്തിൽ നിന്ന് ഭിന്നമല്ല. ഭാരതീയ വേദങ്ങളും തോറയും ഇഞ്ചിലും മൗലികമായി ദൈവത്തിൻ്റെ ഏകത്വവും മഹത്വവും തന്നെയാണ് പഠിപ്പിക്കുന്നത്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധവും സൃഷ്ടിയായ മനുഷ്യൻ സ്രഷ്ടാവിന് വിധേയനായി ജീവിക്കേണ്ടതിൻ്റെ അനിവാര്യതയുമാണ് ഖുർആനിന്റെയും പ്രധാന പ്രതിപാദ്യവിഷയം. മനുഷ്യജീവിതത്തിന്റെ സുപ്രധാനഘട്ടം മരണാനന്തരമാണെന്നും ദൈവാനുസരണത്തിൽ ലൗകികജീവിതം ജീവിച്ചുതീർക്കുന്നവർക്ക് മരണാനന്തര ലോകത്ത് ശാശ്വതരക്ഷയും അധർമകാരികളായി തന്നിഷ്ടത്തിൽ ജീവിച്ചവർക്ക് മരണാനന്തരം ശിക്ഷയുമുണ്ടെന്ന് തന്നെയാണ് പൂർവവേദങ്ങളെപ്പോലെ ഖുർആനും മനുഷ്യനെ ഉൽബോധിപ്പി ക്കുന്നത്. ഖുർആൻ അന്തിമ വേദമായതിനാൽ തിരുത്തലുകൾ ക്ക് വിധേയമാകാത്ത വിധം ലോകവസാനം വരെ അതിനെ സംരക്ഷിക്കുമെന്ന് സർവേശ്വരൻ തന്നെ വാഗ്ദാനം ചെയ്തിരിക്കു
ന്നു. മുൻവേദങ്ങളുടെ മൗലിക സന്ദേശത്തെ സത്യപ്പെടുത്തുന്ന തോടൊപ്പം അവയിലെ സ്ഖലിതങ്ങളെ വേർതിരിച്ചു കാണിക്കുകയും ചെയ്യുന്നു ഖുർആൻ.
-32%
Previous product
Back to products
ഹജ്ജും ഉംറയും
₹150.00 ₹130.00
മലയാളം ഖുർആൻ /MALAYALAM QURAN
₹950.00 ₹650.00
Category: QURAN
Description