മുസ്‌ലിംകൾ എന്തുകൊണ്ട് പിന്നാക്കത്തിലായി?
അമീർ ശക്കീബ് അർസലാൻ
വിവർത്തനം: വക്കം പി മുഹമ്മദ് മൈതീന്‍
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മുസ്‌ലിം ലോകത്ത് വിപ്ലവം സൃഷ്ടിച്ച അമീർ ശക്കീബ് അർസലാൻ്റെ ‘മുസ്‌ലിം കൾ എന്തുകൊണ്ട് പിന്നാക്കത്തിലായി?’ എന്ന ഗ്രന്ഥം 78 വർഷങ്ങൾക്കിപ്പുറവും പ്രസക്തമാണ്. മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയ്ക്കുള്ള കാരണങ്ങൾ വിശകലനം ചെയ്തു പ്രതിവിധി നിർദേശിക്കുന്ന ഈ കൃതി ഇരുപതാം നൂറ്റാണ്ടി ലെ മുസ്‌ലിം നവോത്ഥാന മുന്നേറ്റങ്ങളുടെ ഊർജമായിരുന്ന അൽമനാർ മാസികയിൽ പ്രസിദ്ധീകരിച്ചതാണ്.