എം അഹ്‌മദ്‌കുട്ടി മദനി എടവണ്ണ
വിശുദ്ധ മക്കയിലെത്തി ഉംറ നിർവഹിക്കുക എന്നത് ഏതൊരു വിശ്വാസിയുടെയും ഉൽക്കടമായ ആഗ്രഹ മാണ്.ഭൂമുഖത്ത് ജനങ്ങൾക്കു വേണ്ടി സ്ഥാപിതമായ ആദ്യത്തെ ആരാധനാലയമാണ് കഅ്ബ. എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കാണണമെന്ന് ആഗ്രഹി ക്കുന്ന ഈ കഅ്ബാലയത്തെ കേന്ദ്രീകരിച്ചു നടത്തുന്ന ഇസ്ലാമിലെ ആരാധനയാണ് ഉംറ. വിശുദ്ധ ഖുർആനും പ്രവാചകനും അനുശാസിച്ച വിധത്തിൽ എങ്ങനെയാണ് പുണ്യം നിറഞ്ഞ ഉംറ നിർവഹിക്കേണ്ടത് എന്ന് വളരെ ലളിതമായി പ്രതിപാദിക്കുന്ന മനോഹരമായ കൃതി.

