BOOKS

സ്ത്രീഡ്രൈവർ

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി ഞാൻ കാണുന്ന രണ്ടു കാര്യങ്ങൾ, ഒരേ സമയം സൈക്കോളജിസ്റ്റും എഴുത്തുകാരിയുമാവാൻ സാധിച്ചതാണ്. ഒരു സൈ ക്കോളജിസ്റ്റ് അവരുടെ ജീവിതം മാത്രമല്ല ജീവിക്കുന്നത്. അന്നേ വരെ കാണാത്ത, അറിയാത്ത ഒരായിരം ജീവിതങ്ങൾ അദൃശ്യമായൊരു ചരടിനാൽ അവരുമായി ബന്ധിക്കപ്പെടുന്നതുപോ ലെ എനിക്ക് തോന്നിയിട്ടുണ്ട്.

പലരും എൻ്റെ മുമ്പിൽ കൗൺസിലിങ്ങിനായി വരുമ്പോൾ ഇവരെ ഞാൻ മുമ്പു കണ്ടിട്ടുണ്ടല്ലോയെന്നു തോന്നും. ഓരോരുത്തരെയും കേൾക്കുമ്പോൾ കൂടിയും കുറഞ്ഞും എല്ലാം ഒരേ സങ്കടങ്ങൾ തന്നെയാണല്ലോയെന്നോർക്കും.

ചിലർക്ക് വാക്കുകൾ കൊണ്ടൊന്നു തൊട്ടാൽ മതിയാവും. ചിലർക്ക് ഒന്നുച്ചത്തിൽ കരഞ്ഞാൽ മതിയാവും. ചിലർ അവരുടെ തീരുമാനത്തിന് ഒരു ഉറപ്പ് കിട്ടുവാനാണ് വരുന്നത്. മറ്റു ചി ലർ അടിച്ചമർത്തലിൽ നിന്ന് എങ്ങനെ പുറത്തു വരുമെന്നറിയാൻ. ചിലർ മക്കളെ എങ്ങനെ വളർത്തുമെന്നറിയാത്ത ധർമ സങ്കടത്തിൽ. ചിലർ കാമുകനുമായി ഒത്തു പോവാനാവില്ലെന്നും ഒരു പോംവഴി പറഞ്ഞു തരണമെന്നും പറഞ്ഞ്.

അവരുമായി താദാത്മ്യം പ്രാപിച്ച്, ആ വിങ്ങലുകൾ ഞാൻ കൂടി അപ്പോൾ അനുഭവിക്കും. പിന്നീട് ഓരോ ജീവനും കൂടു തൽ തെളിച്ചമോടെ മുന്നോട്ടു നീങ്ങുന്നത് കാണുമ്പോൾ, വിവാഹമോചനത്തിൻ്റെ വക്കിൽ നിന്ന് ഇണയിലേക്ക് തുണയായി തിരികെ നടക്കുമ്പോൾ, ഓരോ കുഞ്ഞിനും അവരാഗ്രഹിക്കുന്ന അച്ഛനമ്മമാരെ തിരികെ കൊടുക്കാനാവുമ്പോൾ ഞാൻ തിരിച്ചറിയുന്ന ഒരു ദൈവീക സാന്നിധ്യമുണ്ട്.

എന്നിലേക്ക് നിസ്സഹായരായി നടന്നടുത്തവരെ ചേർത്ത് നിർ ത്തുമ്പോൾ എൻ്റെ പുറംചുമലിൽ തട്ടുന്ന ഒരു തണുത്ത സ്‌പർശം എന്നെ കൂടുതൽ ഭാരമില്ലാത്തവളാക്കി മാറ്റും. അത് എന്നെ തന്നെ ദിനേന പുതുക്കിപ്പണിയും.

പുതുക്കമാർന്ന ഉൾവെളിച്ചം എന്നിലെ എഴുത്തുകാരിയെ കൂ
ടുതൽ ഊർജ്ജസ്വലയാക്കും. നേരിട്ടറിയാത്ത അനേകായിരം
പേരുടെ ബോധത്തിലേക്ക് വാക്കുകളായത് പ്രവഹിക്കും.

സ്ത്രീഡ്രൈവർ “എന്ന ഈ പുസ്‌തകത്തിലൂടെ പറയുവാൻ ശ്രമിക്കുന്നത് ഒന്നുമാത്രം.

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനം കാണാൻ ഇനി വൈകരുത്.
നമ്മൾ ആത്മവിശ്വാസത്തോടെ കയറിയിരുന്നാൽ മതി. സീറ്റ് ബെൽറ്റ് ധരിച്ചാൽ മതി.

സഹീറാ തങ്ങൾ