പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി
ലോക ജനസംഖ്യയിൽ നാലിലൊരുഭാഗത്തെ പ്രതിനിധീകരിക്കു ന്നതും 198 രാഷ്ട്രങ്ങളിലും സജീവ സാന്നിധ്യമുള്ളതുമായ മുസ്ലിം സമൂഹത്തിന്റെ ചരിത്ര പാരമ്പര്യം അനാവരണം ചെയ്യുന്ന വിശിഷ്ട കൃതി ശാസ്ത്രം, കല, സാഹിത്യം, ആധ്യാത്മിക ചിന്ത തുടങ്ങി വി ജ്ഞാനത്തിന്റെ വിവിധ മണ്ഡലങ്ങളിൽ മഹത്തായ സംഭാവനകൾ അർപ്പിക്കുകയും ലോകസംസ്‌കാരത്തിൻ്റെ വളർച്ചയിൽ നിർണായ കമായ സ്വാധീനം ചെലുത്തുകയും ചെയ്‌ത ഇസ്‌ലാമിൻ്റെ ചരിത്ര വീഥിയിലൂടെ പതിനാല് നൂറ്റാണ്ട് ദൈർഘ്യമുള്ള പഠനയാത്ര.
മലയാളത്തിൽ ചരിത്രസാഹിത്യത്തിൽ ഇസ്‌ലാമിൻ്റെ ഭൂതകാലം ഇത്രയും സമഗ്രമായും സംക്ഷിപ്‌തമായും വിവരിക്കുന്ന കൃതി വേ റെയില്ല. വിദ്യാർത്ഥികൾ, അധ്യാപകർ, ചരിത്ര ഗവേഷകർ, എഴു ത്തുകാർ, പ്രഭാഷകന്മാർ, പത്രപ്രവർത്തകർ തുടങ്ങി വായനാ തൽപരരായ എല്ലാവരും കൈവശംവെക്കേണ്ടതും വീടുകളിലും ലൈബ്രറികളിലും സൂക്ഷിക്കേണ്ടതുമായ ഉത്തമ ഗ്രന്ഥം.