വിവർത്തനം:
ഡോ. ഇ യൂസുഫ് സാഹിബ് നദ്‌വി
ഇന്ത്യാ ചരിത്രത്തിലെ ശ്രദ്ധേയ വനിതാ ഭരണാധികാരിയായിരുന്നു ഭോപാൽ രാജ്ഞി നവാബ് സിക്കന്ദർ ബീഗം. 1864ൽ അവർ നട ത്തിയ ഹജ്ജ് യാത്ര പ്രശസ്‌തമാണ്. ആ യാത്രയെക്കുറിച്ച് ഉർദു ഭാഷയിൽ എഴുതിയ കുറിപ്പുകൾ പത്തൊമ്പതാം നൂറ്റാണ്ടിലെ ഹിജാസിന്റെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ്. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ബീഗത്തിന്റെ സഞ്ചാരസാഹിത്യം ഇംഗ്ലീഷ്, അറബി ഭാഷകളിലേക്കും വിവർത്ത നം ചെയ്തിട്ടുണ്ട്. സാധാരണക്കാർക്കും ചരിത്ര വിദ്യാർഥിക ൾക്കും പുതിയ വായനാനുഭവം പകരുന്ന കൃതിയുടെ മലയാള പരിഭാഷ.

